Sunday 14 September 2014

കരിഞ്ഞു വീണ സ്വപ്‌നങ്ങൾ

കരിഞ്ഞു വീണ സ്വപ്‌നങ്ങൾ,
അലസമായ് നീങ്ങുന്ന ദിനരാത്രങ്ങൾ,
നിഴലുകൾ ഭീതി പരത്തുന്നു
ജീവിതം വിരസമാവുന്നു,
ഓർമ്മകൾ പേക്കിനാവുകളായി ...
എനിക്ക് ചുറ്റും താണ്ഡവം ആടുന്നു
ഹൃദയത്തിൽ കുത്തിതറച്ച കാഴ്ചകളുടെ 

 മുറിവുണക്കാൻ കാലത്തിനാവുമൊ



                                         -- എം ജാസിം അലി

                                        

Wednesday 11 June 2014

 ഇത് വെറും പരീക്ഷണമാണ്
എഴുതണമെന്നു മനസ്സില് ആഗ്രഹം തുടങ്ങിയിട്ട് കുറെ നാളായി
എന്റെ മനസ്സില് തോന്നുന്ന ചില കാര്യങ്ങൾ ഞാനിവിടെ കുറിക്കുന്നു, അത് എത്രത്തോളം നന്നാവുമെന്നൊ, എത്രതോളം നിലവാരം പുലർതുമെന്നൊ എനിക്കറിയില്ല, എന്റെ ഭാഷയും അറിവും, വായനയും വളരെ പരിമിതമാണ്,  അതിനുള്ളിൽ നിന്ന് കൊണ്ട് ഞാൻ എഴുതട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും വിമര്ശനങ്ങളും രേഘപ്പെടുത്തി എനിക്ക് മാർഗദർശനം നല്കുവാൻ ദയവുണ്ടാവനംമെന്നു പ്രിയ കൂട്ട് കാരോട് അപേക്ഷിക്കുന്നു,


സ്വന്തം ജാസിം

Tuesday 10 June 2014





                                        ഒരു ആത്മഹത്യ ......




ഗാന്ധിയുടെ സ്ഥാനത് അവർ ഗോട്സെയെ പ്രതിഷ്ടിച്ചു. ഭക്തി ചിന്തകളെ കീറിമുറിച്ച് പുണ്യാളൻളന്മാരുടെ രൂപത്തില് അവതരിപ്പിച്ചു. ഭക്തരുടെ എല്ലാ പ്രശ്നങ്ങളും അവർ ഏറ്റെടുത്തു, എന്നിട്ട് സാമ്പത്തിക ശാസ്ത്രത്തിന്റെ പുതിയ സിദ്ധാന്തങ്ങൾക്ക് രൂപം നല്കി. അവിടെ അവർ അറിവിനും, അമ്മിഞ്ഞപാലിനും, അടിവയറിനും, അമ്മയുടെ ഗർഭപാത്രത്തിനും വില വിവരപ്പട്ടിക തയ്യാറാക്കി തങ്ങളുടെ കമ്പോളങ്ങളിൽ വിറ്റഴിച്ചു. അങ്ങനെയിരിക്കെ ദൈവം ഇതിനെ ഒന്നെതിർത്തു നോക്കി, അതവര്ക്ക് രസിച്ചില്ല, മുടക്കം പറയുന്ന ദൈവത്തേക്കാൾ എല്ലാത്തിനും പിന്തുണയ്ക്കുന്ന ചെകുത്താനാണ്‌ നല്ലത് എന്ന് അവർക്ക് തോന്നി, അവർ തന്റെ ഇരിപ്പിടത്തിൽ നിന്നും ദൈവത്തെ കുടിയിറക്കി പകരം ചെകുത്താനെ പ്രതിഷ്ടിച്ചു. അവരുടെ എല്ലാ ദുഷ് കർമ്മങ്ങൾക്കും പ്രോത്സാഹനം നല്കിക്കൊണ്ട് അവൻ അവരുടെ കൂടെ നിന്നു.
                        സിരകളിൽ ലഹരിയും മനസ്സിൽ പിശാചും കുടിയിരുന്നപ്പോൾ അവർ മൃഗ തുല്യരായി. ഇരുളിന്റെ മറവിൽ അവർ ഇരകളെ  വേട്ടയാടി മടിക്കുത്തുകൾ അഴിഞ്ഞു വീണു, പൂവുടലുകൾ കടിച്ചു കീറപ്പെട്ടു, വേട്ട നായ്ക്കളെ പോലെ അവർ അലറി. ഒടുവിൽ ഗത്യന്തരമില്ലാതെ ഇരകള്ക്ക് നീതി ദേവതയെ സമീപിക്കേണ്ടി വന്നു. നീതി ദേവത തന്റെ അനുയായികളോട് അവർക്ക് നീതി ഉറപ്പാക്കാൻ കല്പിച്ചു. അനുയായികളിൽ ഒരാൾ പറഞ്ഞു അബദ്ധത്തിൽ സംഭവിക്കുന്നതാണ്, അതിനു ആരെയും കുറ്റം പറയാൻ സാധിക്കില്ല എന്ന്, മറ്റൊരാൾ ചോദിച്ചു - രണ്ടു പേർക്കും ഒരുപോലെ ആനന്ദം നല്കുന്ന ഈ കാര്യം ഒരാൾക്ക്‌ മാത്രം എങ്ങനെ പീഡനമാവും, ഇതിനിടക്ക്‌ നീതി ദേവതയുടെ ഉന്നത ഉന്നത തലത്തിലുള്ള  ചില ഭടന്മാർ ഒരു വേട്ട നായെ രക്ഷിക്കാൻ രംഗതെത്തി. രാഷ്ട്ര സേവകന്മാരുടെ തണലിൽ അവൻ സുഖലോലുപനായി കഴിഞ്ഞു 
                              ഇരയുടെ ശവശരീരം പോലും കീറിമുറിച്ചു എരിവും പുളിയും ചേർത്ത്, പഴയ കൊച്ചു പുസ്തകങ്ങളിലെ ആഭാസ സാഹിത്യത്തെ വെല്ലുന്ന തരത്തിൽ കഥകൾ ഒരുക്കി ഒരു ഉത്സവം പോലെ ആഘോഷിച്ചു മാധ്യമങ്ങൾ. ഒടുവിൽ  നീതി പീഡതിനകത്ത് കയറി ന്യായധിപയെ തന്നെ അവർ വേട്ടയാടി,
                                             ഇതെല്ലാം കണ്ടും കേട്ടും സഹിക്കാനാവാതെ ഒരു തുണ്ട് കടലാസ്സിൽ ഇങ്ങനെ കുറിച്ചു, മസ്തിഷ്ക്കം ജീർണിച്ചു സ്വ ബോധം നഷ്ടപ്പെട്ടു ചെകുത്താന്റെ രൂപം കൈ കൊണ്ട ഇവർക്കിടയിൽ പിടിച്ചു നില്ക്കാനവുന്നില്ല, ഇവർ എന്നെ കൊല്ലുന്നതിനു മുൻപ് ഞാൻ പോകുന്നു,. പിറ്റേന്നത്തെ മാധ്യമങ്ങളിലെ പ്രധാന വാർത്ത,
                      
                                      നീതി പീഡത്തിനുള്ളിൽ "നീതി  ദേവത ആത്മഹത്യ ചെയ്ത നിലയിൽ"


 God Bless You.                                                              - എം. ജാസിം അലി